തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. വിജയശതമാനം 97.84 ആണ്.  ഇത്തവണ വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനം കൂടുതലാണ്. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്‍റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

34313 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 517 സർക്കാർ സ്കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയ്ക്കാണ്. എസ്എസ്എല്‍സി റെഗുലര്‍ 4, 41, 103 പേര്‍ പരീക്ഷയെഴുതി. 4,31, 162 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതനേടി.


ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിൽ, കുറഞ്ഞത് വയനാട് ജില്ല. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ. ഏറ്റവു കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 1565 സ്കൂളുകള്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നൂറ് ശതമാനം വിജയം നേടിയത് 1174 സ്കൂളുകള്‍ ആയിരുന്നു. 


പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലം അറിയാം.