തിരുവനന്തപുരം:   എസ്.എസ്.എല്‍.സി  (SSLC) പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് 2  മണിയോടെ പ്രഖ്യാപിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. 


വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.


കോവിഡിന്‍റെ  പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളിലും അതാത് സ്കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം  ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. 


കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്‍റെ ശ്രമം.


കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് lock down പ്രഖ്യാപിച്ചതുമൂലം  നിര്‍ത്തിവെച്ച എസ്എസ്എല്‍സി,  പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയം ആരംഭിച്ചത്.