തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ എ പ്ലസ് സ്വന്തമാക്കിയത്. ഈ വർഷവും കണ്ണൂരിൽ തന്നെയാണ് ഏറ്റവും കൂടുതൽ വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ 68,604 പേർക്കാണ് ഇത്തവണ മുഴുവൻ വിഷങ്ങൾക്കും എ പ്ലസ് കിട്ടിയത്. മലപ്പുറം ജില്ലയിൽ മാത്രം 485 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. കഴിഞ്ഞ തവണ 44,363 വിദ്യാർത്ഥികൾക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 99.94% വിജയവുമായി കണ്ണൂർ ജില്ല തന്നെ ഇത്തവണയും ഒന്നാമത് എത്തി. വയനാട്ടിലാണ് ഏറ്റവും കുറവ് (98.41%) വിജയം രേഖപ്പെടുത്തിയത്. 


ALSO READ: എസ്എസ്എൽസി ഫലം ഈ ആപ്പുകളിലൂടെ വേഗത്തിൽ അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം


എസ്എസ്എൽസിയ്ക്ക് 99.70% വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 99.26% ആയിരുന്നു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 0.44% ആണ് വിജയശതമാനത്തിൽ വർധന. 4,19,128 വിദ്യാർത്ഥികൾ റെഗുലറായി പരീക്ഷ എഴുതി. ഇതിൽ 4,17,864 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 504 പേരും ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 പേരിൽ 283 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. വൈകുന്നേരം 4 മണി മുതൽ ഫലം ഓൺലൈനായി പരിശോധിക്കാം.  


ഫലമറിയാൻ ഈ വെബ്സൈറ്റുകൾ പരിശോധിക്കുക


1. www.prd.kerala.gov.in


2. https://results.kerala.gov.in


3. https://examresults.kerala.gov.in


4. https://pareekshabhavan.kerala.gov.in


5. https://results.kite.kerala.gov.in


6. https://sslcexam.kerala.gov.in


7.  https://sslchiexam.kerala.gov.in (എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്))


8.  https://thslchiexam.kerala.gov.in (ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്))


9. https://thslcexam.kerala.gov.in (ടിഎച്ച്എസ്എൽസി)


10. https://ahslcexam.kerala.gov.in (എഎച്ച്എസ്എൽസി)


PRD live, Saphalam 2023 എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.