Trivandrum:എസ്.എസ്.എൽ.സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം ഏഴ് മുതൽ തുടങ്ങും. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ജൂൺ ഏഴ് മുതലാണ് ആരംഭിക്കുന്നത്. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌കോൾ-കേരള മുഖേന 2021-22 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ്‌സെറ്റ് മുഖേനെ ജൂൺ ഏഴ് മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.


Also ReadKerala COVID Update : സംസ്ഥാനത്ത് ഇന്ന് പതിനേഴായിരത്തിനോടടുത്ത് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; 135 പേരാണ് മരണപ്പെട്ടത്


പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., മറ്റ് സ്റ്റേറ്റ് ബോർഡികൾ മുഖേനെ ഒന്നാം വർഷം ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.


Also Readകൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു


ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ ജൂൺ 23, വൈകുന്നേരം 5 മണിക്കകം എത്തിക്കണമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.