SSLC/ PlusTwo Exam : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫോക്കസ് ഏരിയയിലെ എതിർപ്പുകൾ വിദ്യാഭ്യാസമന്ത്രി തള്ളി
എ പ്ലസ് ലഭിക്കുന്നതിൽ കേന്ദ്രീകരിച്ച് കൊണ്ട് നടത്തുന്ന ചർച്ചകൾ ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
Thiruvananthapuram : എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ് പരീക്ഷക്കുള്ള ഫോക്കസ് ഏരിയ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷയുടെ ഫോക്കസ് ഏരിയയെ കുറിച്ച് വ്യാപകമായി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി വിവരം അറിയിച്ചിരിക്കുന്നത്. എ പ്ലസ് ലഭിക്കുന്നതിൽ കേന്ദ്രീകരിച്ച് കൊണ്ട് നടത്തുന്ന ചർച്ചകൾ ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്ത് പരീക്ഷകൾക്ക് ശേഷം മാത്രമേ നടത്തൂ. 10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ പോലുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും. കോവിഡ് പോസിറ്റീവ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക റൂം ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ്. പ്ലസ് വൺ പരീക്ഷ നടത്തിയത് കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുന്നതാണ്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും. ടീച്ചർമാർ ക്ലാസ് അറ്റൻറൻസ് നിർബന്ധമായും രേഖപ്പെടുത്തണം. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് നിർബന്ധമായും.
ALSO READ: Kerala Omicron Wave | സംസ്ഥാനത്ത് ഓമിക്രോൺ തരംഗം; രോഗബാധതരിൽ 94% ഒമിക്രേൺ കേസുകൾ
ജനുവരി 25 വരെ ഹൈസ്‌കൂളിൽ 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകി. ഹയർസെക്കണ്ടറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകി. ഫയൽ തീർപ്പാക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തിരമായി
തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...