തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. നെടുമങ്ങാട് നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി ഇന്ന് വെളുപ്പിന് നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യം കയറ്റിവന്ന പതിനഞ്ചിൽപരം വാഹനങ്ങൾ പരിശോധിച്ചതിൽ തമിഴ്‌നാട്ടിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് ടൺ പഴകിയ മത്സ്യം വാഹനം സഹിതം പിടിച്ചെടുത്തു. ഫുഡ്‌ സേഫ്റ്റി അതോറിറ്റിയുടെ മൊബൈൽ ലാബ് പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തി. തുടർന്ന് നഗരസഭ ഹെൽത്ത് അധികൃതർ വാഹന സഹിതം പിടിച്ചെടുത്തു. നിയമനടപടി സ്വീകരിക്കുന്നതിനായി വാഹനം നഗരസഭ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.


ALSO READ: Food Safety Department: ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധന; വർക്കലയിലെ മത്സ്യ മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി


നെടുമങ്ങാടും സമീപ പ്രദേശത്തും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽപ്പന നടത്തുന്നതായി പൊതുജനങ്ങളിൽ നിന്നും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് നെടുമങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി അജയകുമാർ പറഞ്ഞു. നെടുമങ്ങാട് ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.