തിരുവനന്തപുരം: ഫാ.സ്റ്റാൻ സ്വാമിയുടെ മരണം അതീവ ദു:ഖ മുളവാക്കുന്നതെന്ന് കത്തോലിക്കാ സഭാ തലവൻ  കർദിനാൾ മാർ ക്ലീമിസ് ബാവാ.രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഈ വൈദികൻ്റെ മേൽ  രാജ്യദ്രോഹ കുറ്റം ചുമത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആദിവാസികളുടെ ഉന്നമനത്തിലൂടെ ദുർബല വിഭാഗങ്ങളെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ്അദ്ദേഹം ശ്രമിച്ചിരുന്നത്. 


ALSO READ: Stan Swamy, ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട ആദിവാസി മനുഷ്യവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു


ജയിൽവാസം അദ്ദേഹത്തിന് നൽകിയത് കോവിഡ് രോഗവും മരണവുമാണ്. തൻ്റെ നിരപരാധിത്വം തെളിയിക്കുവാൻ നടത്തിയ നിയമപോരാട്ടം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം യാത്രയാകുന്നത് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സമൂഹത്തിന് വേദന ഉളവാക്കുന്നു. അദ് ദേഹത്തിന് ജാമ്യം നിഷേധിച്ചത് ഏറെ വേദനിപ്പിച്ചു.


വൈകി കിട്ടുന്ന നീതി നീതി നിഷേധമാണന്ന കാര്യം ഫാ. സ്റ്റാൻ സ്വാമിയുടെ മരണം നമ്മെ ഓർമ്മിപ്പിക്കുമ്പോഴും ജാമ്യം പോലും കിട്ടാതെയാണ് അദ്ദേഹം യാത്രയാകുന്നത് നമ്മെ നടുക്കുന്നു. ജസ്യൂട്ട് സമൂഹത്തോടും അദ്ദേഹത്തിൻ്റെ ബന്ധു മിത്രാദികളോടും അദ് ദേഹത്തിൻ്റെ സുഹൃത്തുക്കളായ ദുർബല വിഭാഗങ്ങളോടും  അ നുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.