സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ
സ്വാശ്രയ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
ന്യുഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. സ്വാശ്രയ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ (Supreme Court) സമീപിച്ചു.
ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കേണ്ടതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതിയുടെ ഇടക്കാല വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവരും തുപ്പുന്നവരും ഇനി സൂക്ഷിക്കുക!
2019 ലെ കേന്ദ്ര മെഡിക്കൽ കമ്മീഷൻ നിയമം നിലവിൽ വന്നതോടെ ഫീസ് നിർണ്ണയിക്കാനുള്ള അധികാരം കമ്മീഷനാണെന്ന് ഹൈക്കോടതി (High Court) ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു എന്നാൽ ഇതുവരേയും കമ്മീഷൻ നിലവിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ് ഫീസ് നിർണ്ണയ സമിതിയുടെ അധ്യക്ഷൻ. സമിതിയെ സംബന്ധിച്ച ഇടക്കാല ഉത്തരവിലെ പരമാർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി
സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ (Supreme Court) സമീപിച്ചിരിക്കുന്നത്. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകണമെന്ന് വിദ്യാർത്ഥികളെ അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ 10 കോളേജുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് ഘടന അറിയിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വിജ്ഞാപനമിറക്കി. ഇതിൽ ചില കോളേജുകൾ ആവശ്യപ്പെടുന്ന വാർഷിക ഫീസ് 22 ലക്ഷം രൂപ ആണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയ്ക്കാൻ ഉള്ള അവസരം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളജുകളും മുന്നോട്ടുവയ്ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.