State School Youth Festival: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും കോഴിക്കോട് നഗരത്തിൽ പൂർത്തിയായി. ഇന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമാകും. രാവിലെ 8.30ന് പ്രധാനവേദിയായ വെസ്‌റ്റ് ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തിയ ശേഷം 10 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്‌കൂള്‍ കായികമേള തിരുവനന്തപുരത്ത് ഡിസംബര്‍ മൂന്നുമുതല്‍ ; കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട്


പരിപാടിയുടെ അധ്യക്ഷൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്. 25 വേദികളിലായി കലാപരിപാടികൾ അരങ്ങേറും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കാൻ എത്തുന്നത്. സാധാരണ ഒരാഴ്‌ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാകും.  ജനുവരി 7ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമ്മാനവിതരണം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ്  റിയാസ് അധ്യക്ഷനായിരിക്കും. സുവനീർ  മന്ത്രി കെ രാജൻ പ്രകാശനം ചെയ്യും.


Also Read: കൃത്യം 9 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് ഭാഗ്യോദയം! ബുധ ഉദയം നൽകും വൻ സമ്പത്തും പുരോഗതിയും


 


ഇതിനിടയിൽ കോഴിക്കോട് നഗരത്തില്‍ ഇന്ന് മുതല്‍ 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവം പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  കണ്ണൂര്‍ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവര്‍ ചുങ്കത്ത് ഇറങ്ങണം. ഇവിടെ നിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെങ്ങളം ജംഗ്ഷനില്‍ നിന്നും ബൈപാസ് വേങ്ങരി-മലാപ്പറമ്പ് വഴി നഗരത്തില്‍ പ്രവേശിക്കണം. കണ്ണൂര്‍ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകണം.  ഇത്തരത്തിൽ പല ഭാഗത്തു നിന്നും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.