Budh Uday 2023: കൃത്യം 9 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് ഭാഗ്യോദയം! ബുധ ഉദയം നൽകും വൻ സമ്പത്തും പുരോഗതിയും

Budh Asta and Uday 2023 Effect: കഴിഞ്ഞ ദിവസം അതായത് ജനുവരി 2 ന് ബുധൻ അസ്തമിച്ചിരിക്കുകയാണ്. ഇനി ജനുവരി 12 ന് ബുധൻ ഉദിക്കും .  അതിന്റെ സ്വാധീനം എല്ലാ രാശികളേയും ബാധിക്കും.

Budh Uday 2023: ജ്യോതിഷത്തിൽ ബുധനെ സമ്പത്തിന്റെയും ബുദ്ധിയുടെയും ബിസിനസ്സിന്റെയും കരകനായിട്ടാണ് കണക്കാക്കുന്നത്. ബുധൻ ജനുവരി 2 തിങ്കളാഴ്ച വൈകുന്നേരം 6.27 ന് അസ്തമിച്ചിരിക്കുകയാണ്.  ജനുവരി 12 വരെ ഇത് തുടരും.  ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ അസ്തമയവും ശുഭകരമായി കണക്കാക്കില്ല. ഗ്രഹത്തിന്റെ അസ്തമനം അതിൽ നിന്ന് ലഭിക്കുന്ന ഫലത്തെ ദുർബലമാക്കുന്നു. ബുധൻ അസ്തമിക്കുന്നതും 10 ദിവസത്തിന് ശേഷം ബുധൻ ഉദിക്കുന്നതും രാശികളിൽ എന്ത് ശുഭ, അശുഭ ഫലങ്ങളുണ്ടാക്കുമെന്ന് ആദ്യം നോക്കാം.

1 /4

ബുധന്റെ ഉദയം ചില രാശിക്കാരുടെ ഭാഗ്യം ഉണർത്തും. 2023 ജനുവരിയിൽ ബുധന്റെ ഉദയം 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ബുധന്റെ ഉദയം ഏതൊക്കെ രാശിക്കാർക്ക് ഗുണം നൽകുന്നതെന്ന് അറിയാം..

2 /4

തുലാം: 2023 ജനുവരിയിൽ ബുധന്റെ ഉദയം തുലാം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ധൈര്യവും വർദ്ധിക്കും.  ഇതിലൂടെ നിങ്ങൾക്ക് എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ നിന്നും പ്രത്യേകിച്ച് സഹോദരങ്ങളിൽ നിന്നും പിന്തുണ ഉണ്ടാകും. ശത്രുക്കൾ പരാജയപ്പെടും. കരിയറിൽ വലിയ പുരോഗതി, ധനഗുണം എന്നിവയുണ്ടാകും.   

3 /4

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ബുധന്റെ ഉദയം ശുഭകരമായിരിക്കും. ഈ സമയം ഇവർക്ക് ധാരാളം ധനം ലഭിക്കും. സാമ്പത്തികം ഒന്നുകൂടി ശക്തമാകും. യാത്രയ്ക്ക് സാധ്യത. വിദേശപഠനമെന്ന സ്വപ്നം സഫലമാകും. ബന്ധങ്ങൾ ദൃഢമാകും. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം മികച്ചതായിരിക്കും.  

4 /4

ധനു: ബുധൻ ഉദിക്കുന്നതോടെ ധനു രാശിക്കാർക്ക് വലിയ ആശ്വാസം ലഭിക്കും. ജോലിയിൽ പുരോഗതി, നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. ബിസിനസ്സ് നന്നായി നടക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാണ് പറ്റിയ സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola