Motor Vehicle Strike: സംസ്ഥാനത്ത് ആഹ്വാനം ചെയ്ത സംയുക്ത വാഹന പണിമുടക്ക് ആരംഭിച്ചു
ഇന്ധനവില വര്‍ധനവില്‍ (Fuel Price Hike) പ്രതിഷേധിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും.
തിരുവനന്തപുരം: സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് (Motor Vehicle Strike) ആരംഭിച്ചു. ഇന്ധനവില വര്‍ധനവില്‍ (Fuel Price Hike) പ്രതിഷേധിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്ക് രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ്.
പണിമുടക്കിന് (Motor Vehicle Strike) കേരളത്തിലെ വ്യാപാരികളുടെ ധാര്‍മ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.
Also Read: SSLC Exam 2021: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും
ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്ക് സംസ്ഥാന വ്യാപകമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (Exams Postponed) മാറ്റിവച്ചിട്ടുണ്ട്.
പെട്രോൾ വി (Fuel Price) ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്ത് രണ്ട് നഗരങ്ങളിൽ പെട്രോളിന്റെ വില നൂറു രൂപയിൽ അധികമായി. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ 101.84 രൂപയും മധ്യപ്രദേശിലെ അനുപ്പൂരിൽ 101.59 രൂപയുമാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...