Covid Restrictions: വ്യാപാരികളുടെ പ്രതിഷേധം; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം
സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വ്യാപകമായി കടകളടച്ച് ഉപവാസ സമരം നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വ്യാപകമായി കടകളടച്ച് ഉപവാസ സമരം നടത്തും. സർക്കാർ വ്യാപരികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് സമരം.
സമരം നടത്തുന്ന വ്യാപാരികളുടെ പ്രധാന ആവശ്യം കൊവിഡ് മാനദണ്ഡങ്ങള്‍ (Covid Guidelines) പാലിച്ച് മുഴുവന്‍ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാണ്. മാത്രമല്ല ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന ഉന്നയിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് Lockdown നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത; പരിശോധന വർധിപ്പിക്കാൻ തീരുമാനം
ഇന്ന് മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ പാല്‍, പഴം, പച്ചക്കറി, പലചരക്ക്, സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടലുകള്‍ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. സമരത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് നടയിലുള്‍പ്പെടെ വ്യാപാരികള്‍ ഇന്ന് ഉപവാസസമരം നടത്തും.
അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി (Pinarayi Vijayan) ഇന്ന് ജില്ലാ കളക്ടറുമായി ചർച്ച നടത്തും. ഇവരുമായി ചർച്ച നടത്തിയ ശേഷം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇളവുകൾ തീരുമാനിക്കുന്നത്.
ടിപിആർ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കില്ലയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ലോക്ഡൗൺ ഒരാഴ്ച കൂടി നീങ്ങാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...