തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടർ യാത്രക്കാരനായ മെഡിക്കൽ വിദ്യാർഥി മരിച്ചു. മുക്കോല സ്വദേശിയായ ബിഡിഎസ് വിദ്യാർഥി അനന്തു (24) ആണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിംസ് കോളേജിലെ നാലാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്നു അനന്തു. തുറമുഖത്തിന് സമീപം മുക്കോല ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് തെറിച്ചുവീണ കല്ല് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.


ALSO READ: അഫ്​ഗാനിസ്ഥാനിൽ വൻ വാഹനാപകടം; 21 മരണം, 38 പേർക്ക് പരിക്കേറ്റു


ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലോറിയിൽ നിന്ന് കല്ല് വീണ് സ്കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. കല്ല് അനന്തുവിന്റെ ദേഹത്തേക്ക് പതിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ പാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.