Afghanistan: അഫ്​ഗാനിസ്ഥാനിൽ വൻ വാഹനാപകടം; 21 മരണം, 38 പേർക്ക് പരിക്കേറ്റു

Bus Collides With Oil Tanker: ഹെൽമണ്ട് പ്രവിശ്യയിലെ ഗ്രിഷ്‌ക് ജില്ലയിലെ ഹെറാത്ത്-കാണ്ഡഹാർ ഹൈവേയിലാണ് അപകടമുണ്ടായത്. വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 07:24 PM IST
  • പരിക്കേറ്റവരിൽ 11 പേരുടെ നില ​ഗുരുതരമാണ്
  • 27 പേരുടെ പരിക്കുകൾ സാരമുള്ളതല്ല
  • പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു
Afghanistan: അഫ്​ഗാനിസ്ഥാനിൽ വൻ വാഹനാപകടം; 21 മരണം, 38 പേർക്ക് പരിക്കേറ്റു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വാഹനാപകടത്തിൽ 21 മരണം. 38 പേർക്ക് പരിക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയിലെ ഗ്രിഷ്‌ക് ജില്ലയിലെ ഹെറാത്ത്-കാണ്ഡഹാർ ഹൈവേയിലാണ് അപകടമുണ്ടായത്. വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നുവെന്ന് ഹെൽമണ്ട് ഗവർണർ വക്താവ് മുഹമ്മദ് കാസിം റിയാസ് എഎഫ്‌പിയോട് പറഞ്ഞു. 

ഹൈവേയിൽ തകർന്ന് കിടക്കുന്ന ടാങ്കറിന്റെ ചിത്രങ്ങൾ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പരിക്കേറ്റവരിൽ 11 പേരുടെ നില ​ഗുരുതരമാണ്. 27 പേരുടെ പരിക്കുകൾ സാരമുള്ളതല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ALSO READ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കാടിനകത്ത് കാറിൽ

ഹെറാത്ത് സിറ്റിയിൽ നിന്ന് തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് രണ്ട് പേർ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാരും മരിച്ചതായി ഹെൽമണ്ട് ട്രാഫിക് മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് തെക്കൻ നഗരമായ കാണ്ഡഹാറിൽ നിന്ന് ഹെറാത്തിലേക്ക് എതിർദിശയിൽ പോവുകയായിരുന്ന ഓയിൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായി. അപകടത്തിൽ ടാങ്കറിലുണ്ടായിരുന്ന മൂന്ന് പേരും 16 ബസ് യാത്രക്കാരും മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News