പെരുമ്പാവൂര്‍: തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ .മാധ്യമങ്ങള്‍ തന്നെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും ദീപ ആവശ്യപ്പെട്ടു.തനിക്കും മകള്‍ക്കും ഇനിയും ഇവിടെ ജീവിക്കേണ്ടതാണ്. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ദീപ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ദീപ പറഞ്ഞു .വീടു പണിക്ക് എത്തിയ രണ്ടു മലയാളികളാണ് ജിഷയെ ഭീഷണിപ്പെടുത്തിയത്. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.അവര്‍ മോശമായി പെരുമാറിയെന്ന് ജിഷ പറഞ്ഞിരുന്നു.തനിക്ക് ഇതര സംസ്ഥാനക്കാരനായ സുഹൃത്തില്ളെന്നും ദീപ വ്യക്തമാക്കി.ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ ബംഗളൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്താണെന്ന  പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.


തനിക്ക് ഹിന്ദി സംസാരിക്കാന്‍  അറിയില്ല.  അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടും വനിതാ കമീഷനോടും പറഞ്ഞിട്ടുണ്ട്.  ജിഷ തന്‍റെ ചോരയാണ്.ജിഷയെ കൊന്നിട്ട് തനിക്ക് എന്തു കിട്ടാനാണെന്നും ദീപ ചോദിച്ചു.താന്‍ അമ്മയുടെ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പെരുമ്പാവൂരിലെ വീട്ടിലേക്ക് വന്നിട്ടില്ല. ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്താണ് ജീവിക്കുന്നത് എന്നും ദീപ വ്യക്തമാക്കി.


അതേ സമയം  ജിഷ കേസിന്‍റെ  അന്വേഷണത്തിന് ഡി.ജി.പി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു. രണ്ടുദിവസമായി കൊച്ചിയില്‍ തങ്ങിയാണ് ഡി.ജി.പി കേസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെി നില്‍ക്കെ ഈ കേസില്‍ ആഭ്യന്തര മന്ത്രിയും പൊലീസും ഏറെ പഴികേട്ട സാഹചര്യത്തിലാണ് അസാധാരണമാം വിധം സംസ്ഥാന പൊലീസ് മേധാവിതന്നെ കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്.