മൂന്നാർ: ഇടുക്കിയില്‍ ഇത് സ്ട്രോബറിയുടെ വിളവെടുപ്പ് കാലം.  കോവിഡില്‍ പ്രതിസന്ധിയിലായിരുന്ന സ്ട്രോബറി കൃഷി ഇത്തവണ വിലയും വിപണി സാധ്യതയും ഉള്ളതിനാല്‍ മികച്ച നേട്ടം കൊയ്യുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മുടങ്ങാതെ സ്ട്രോബറി കൃഷി ചെയ്ത് വരികയാണ്  ചിന്നക്കനാല്‍ സ്വദേശി പി എ സോജൻ. ജില്ലയിലെ മികച്ച സ്‌ട്രോബറി കര്‍ഷകനുള്ള പുരസ്‌ക്കാരവും മുമ്പ് സോജനെ തേടി എത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാര്‍ഷിക കുടുംബത്തിലെ അംഗമായ ബി എല്‍ റാം പള്ളിവാതുക്കല്‍ സോജന്‍ ഏഴ് വര്‍ഷം മുമ്പാണ് സ്‌ട്രോബറി കൃഷിയിലേക്ക് തിരിയുന്നത്. പൂനയില്‍ നിന്നും എത്തിച്ച അത്യുല്‍പ്പാദന ശേഷിയുള്ള നെബുല ഇനത്തില്‍പെട്ട ഹൈബ്രീഡ് തൈകളാണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. അയ്യായിരത്തോളം തൈകളാണ് ഇദ്ദേഹം പരിപാലിച്ചു വരുന്നത്. പൂനെയിൽ നിന്ന് വിമാന മാർഗ്ഗമാണ് ഇപ്പോൾ തൈകൾ എത്തിക്കുന്നത്.

Read Also: Mangaladevi Temple: വർഷത്തിലൊരിക്കൽ മാത്രം പ്രവേശനമുള്ള പെരിയാർ കടുവാ സങ്കേതത്തിലെ മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി  


സ്ട്രോബറി ഹബ് എന്ന പേജിലൂടെ സോഷ്യൽ മീഡിയ വഴി  കൃഷിവിശേഷങ്ങൾ പങ്കു വയ്ക്കുന്നുമുണ്ട് ഈ കർഷകൻ. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം കൃഷി നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ പഴങ്ങൾക്കായി ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.


സ്റ്റോബറി കൂടാതെ  ഏലം, മീൻ, തേൻ തുടങ്ങിയ കൃഷികളും സോജൻ ചെയ്തു വരുന്നു. ലാഭകരമായ കൃഷിയാണിതെന്നും സര്‍ക്കാര്‍ സഹായങ്ങളുണ്ടായാല്‍ കൂടുതല്‍ സ്ട്രോബറി കൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു. ഭാവിയില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് കൂടുതല്‍ കൃഷി വ്യാപിപ്പിക്കുകയും സ്‌ട്രോബറിയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കയറ്റി അയക്കുന്നതിനുള്ള ശ്രമത്തിലുമാണ് ഇദ്ദേഹം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.