കോഴിക്കോട്: നരിക്കുനി കാരുകുളങ്ങരയിൽ ആറുപേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകിട്ട് ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്കും രണ്ട് വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റിരുന്നു. നായയുടെ കടിയേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരിൽ ആറ് വയസുകാരിയുടെ നില ​ഗുരുതരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് പേരെ കടിച്ച നായയെ രാത്രിയോടെ പിടികൂടിയിരുന്നു. രാത്രിയോടെ കൂടുതൽ പരിശോധനക്കായി നായയെ വയനാട് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച വൈകിട്ടോടെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നരിക്കുനി പഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന കാരുകുളങ്ങര മൂർഖൻകുണ്ട് പ്രദേശങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. 


ALSO READ: ലോൺ ആപ്പ് തട്ടിപ്പ്; പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ, 24 മണിക്കൂറും വിവരങ്ങൾ കൈമാറാം


ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ പ്രദേശങ്ങളിൽ ഏതെങ്കിലും വ്യക്തികൾക്കോ വളർത്തു മൃഗങ്ങൾക്കോ നായയുടെ കടിയേറ്റിട്ടുണ്ടെങ്കിൽ ഉടൻ അതാത് പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരെ അറിയിക്കണമെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മറ്റ് തെരുവ് നായകൾ, പൂച്ച, കുറുക്കൻ തുടങ്ങി മറ്റ് മൃഗങ്ങൾക്കും ഈ നായയിൽ നിന്ന് കടിയേറ്റിട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.