കണ്ണൂർ: കണ്ണൂരിലെ കണ്ണാടി പറമ്പിൽ തെരുവുനായയുടെ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ്ക്കൾ ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈപ്പത്തി കടിച്ചെടുത്തു. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാർ. തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുകയാണെന്നും ഇതിനെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു.  തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.


ALSO READ: Stray dog attack: തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്


ഇടുക്കി ഉപ്പുതറയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. ഉപ്പുതറ കണ്ണംപടി സ്വദേശികളായ അഞ്ച് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഉപ്പുതറ കണ്ണമ്പടി സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി പകലായിൽ, രമണി പതാലിൽ, രാഗിണി ചന്ദ്രൻ എന്നിവരെയാണ് തെരുവ് നായ അക്രിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് രാഹുലിന് നേരെ നായയുടെ ആക്രമണം ഉണ്ടായത്. അക്രമണത്തിൽ  രാഹുലിന്റെ കാലിൽ പരിക്കേറ്റു.


വീടിനുള്ളിൽ  വെച്ചാണ് രാഗിണി ചന്ദ്രനു നേരെ  നായയുടെ അക്രമണം ഉണ്ടായത്. രാഗിണിയുടെ  കൈയ്ക്കാണ്  പരിക്കേറ്റത്. വീടിന് പുറകുവശത്ത് നിൽക്കവേയാണ് ഗോവിന്ദൻ ഇലവുങ്കലിന് തെരുവ് നായയുടെ ആക്രമണം നേരിട്ടത്. ​ഗോവിന്ദന്റെ തുടയിലും കാലിലും കൈയിലും പരിക്കേറ്റു. കടയിലേക്ക് പോകും വഴിയാണ് അശ്വതിയെ തെരുവ് നായ ആക്രമിച്ചത്. രമണി പതാലിന്റെ കാലിനാണ്  പരിക്കേറ്റിരിക്കുന്നത്. പ്രദേശത്ത് തെരുവുനായ ശല്യം അതി രൂക്ഷമാണ്. കഴിഞ്ഞ പതിമൂന്നിന് പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.