Stray dog attack: കോഴിക്കോട് പേവിഷബാധയേറ്റ് മരിച്ച യുവതിയുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് സർക്കാർ
Stray Dog Attack Kerala: ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്കാണ് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കോഴിക്കോട് പേവിഷബാധയേറ്റ് മരണപ്പെട്ട ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്കാണ് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഷീബാകുമാരിയുടെ അമ്മ കുഞ്ഞുലക്ഷ്മിക്ക് ധനസഹായം നൽകും.
കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടി നൽകി. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.
ഡോ.എ.പി.ജെ അബ്ദുൾ കലാം നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും സ്ഥാപിക്കാൻ അനുമതി നൽകി. റവന്യൂഭവൻ നിർമിക്കാനും അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത അധികഭൂമിയുടെ പരിധിയിൽ വരുന്ന 130 സെന്റ് സ്ഥലത്താണ് ബഹിരാകാശ മ്യൂസിയം നിർമിക്കുക.
തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവൻ നിർമ്മാണത്തിന് ഉപയോഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനും അനുമതി നൽകി. നാല് ലോ കോളേജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം(3), എറണാകുളം(7), തൃശൂർ(9), കോഴിക്കോട്(7) എന്നിവിടങ്ങളിലായി ആകെ 26 തസ്തികകൾ സൃഷ്ടിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...