Stray dog attack: പാലക്കാട് രണ്ടര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു
Stray dog attack in Palakkad: നായയുടെ കടിയേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്: രണ്ടര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. സബാഹുദ്ദീൻ എന്ന കുട്ടിയ്ക്കാണ് കടിയേറ്റത്. പാലക്കാട് കുമ്പിടിയിലാണ് സംഭവം.
തെരുവു നായയുടെ കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചെവി ഏതാണ്ട് മുഴുവനായും നായ കടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വീടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം.
രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തു നില്‍ക്കുമ്പോഴായിരുന്നു തെരുവു നായ കുട്ടിയെ ആക്രമിച്ചത്. വീട്ടുകാർ ഉടൻ തന്നെ ഇടപെട്ട് നായയെ ഓടിച്ചുവിട്ടെങ്കിലും അപ്പോഴേയ്ക്കും നായ കുട്ടിയെ ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ശസ്ത്രക്രിയ പൂർത്തിയായെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
രാത്രി വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന രണ്ട് അംഗ സംഘം അറസ്റ്റിൽ
നെടുമങ്ങാട്∙ വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന 2 യുവാക്കൾ അറസ്റ്റിൽ. വിതുര മേമല സ്വദേശി അനൂപ് (20), വിതുര മുളക്കോട്ടുക്കര സ്വദേശി മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് വലിയമല സി.ഐ ഒ എ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കരിപ്പൂർ കുടവൂർ ദേവി ക്ഷേത്രത്തിന് സമീപം സ്വകാര്യ കൺസ്ട്രക്ഷൻസ് കമ്പനിയുടെ ഡ്രൈവർ ബി.മുകേഷിന്റെ സ്പ്ലെണ്ടർ ബൈക്ക് ആണ് കഴിഞ്ഞ 25ന് രാത്രി ഈ രണ്ട് അംഗ സംഘം കവർന്നത്. മോഷ്ടിച്ച ബൈക്ക് തമ്പാനൂർ ഓവർബ്രിജിനു അടിയിൽ രാത്രി തന്നെ കൊണ്ട് ചെന്ന് വെച്ച ശേഷം രാവിലെ ഇവർ തിരികെ പോരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബൈക്ക് പൊളിച്ച് വിൽക്കാൻ ആയിരുന്നു പദ്ധതി എന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...