Sharon murder case: കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ച; ​ഗ്രീഷ്മ വിദേശത്തേക്ക് കടക്കാനോ ഒളിവിൽ പോകാനോ സാധ്യതയെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

Parassala Sharon Murder Case: വിചാരണ കോടതിയിൽ നല്ല രീതിയിൽ കേസ് മുന്നോട്ടു പോയെങ്കിലും ഹൈക്കോടതിയിൽ വീഴ്ചപറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 12:05 PM IST
  • പ്രതിയുടെ പാസ്പോർട്ട് ഉൾപ്പെടെ കണ്ടുകെട്ടാത്തത് വിദേശത്ത് കടക്കാൻ സാധ്യതയുണ്ടാക്കുമെന്നും കുടുംബം ആരോപിക്കുന്നു
  • പ്രതി പുറത്തിറങ്ങി സാഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചു
Sharon murder case: കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ച; ​ഗ്രീഷ്മ വിദേശത്തേക്ക് കടക്കാനോ ഒളിവിൽ പോകാനോ സാധ്യതയെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ അന്വേഷണത്തിന്റെ തുടക്കത്തിൽ പാറശാല സിഐയുടെ ഭാഗത്ത് ചെറിയ വീഴ്ചയുണ്ടായതായി ഷാരോണിന്റെ മാതാപിതാക്കൾ. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറ‍ഞ്ഞു.

പിന്നീട് അന്വഷണം നല്ലരീതിയിൽ മുന്നോട്ട് പോയി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കോടതിയിൽ നല്ല രീതിയിൽ കേസ് മുന്നോട്ടു പോയെങ്കിലും ഹൈക്കോടതിയിൽ വീഴ്ചപറ്റിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകാനാണ് ഷാരോണിന്റെ മാതാപിതാക്കളുടെ തീരുമാനം. പ്രതിയുടെ പാസ്പോർട്ട് ഉൾപ്പെടെ കണ്ടുകെട്ടാത്തത് വിദേശത്ത് കടക്കാൻ സാധ്യതയുണ്ടാക്കുമെന്നും കുടുംബം ആരോപിക്കുന്നു.

ALSO READ: പാലക്കാട് രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

മാത്രമല്ല പ്രതി പുറത്തിറങ്ങി സാഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ട്‌. മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും. ഒപ്പം പരാതി നൽകും. പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള  നിയമനടപടിയും ശ്രമവും നടത്തുമെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഷാരോൺ വധക്കേസിൽ മുഖ്യ പ്രതി ഗ്രീഷ്മക്ക് ജാമ്യം

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് ജാമ്യം. ഹൈക്കോടതിയാണ് കേസിൽ ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടു പ്രതികളായ അമ്മക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. 2022 ഒക്ടോബർ14-നാണ്  ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്.

 തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഷാരോൺ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസ് ഗ്രീഷമയിലേക്ക് എത്തിയതോടെയാണ് അന്വേഷണത്തിൻറെ ഗതി തന്നെ മാറിയത്.

ഒക്ടോബർ 14-ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ഷാരോൺ തിരികെ വന്നത് ശാരീരികാസ്വസ്ഥതകളോടെയാണ്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News