Stray dogs: കോട്ടയത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവം; പോലീസ് കേസെടുത്തു, നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
Stray dogs Kottayam: കടുത്തുരുത്തി മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
കോട്ടയം: കോട്ടയത്ത് കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തിയാണ് വെള്ളൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നായകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. കടുത്തുരുത്തി മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന തെരുവ് നായ്ക്കളെ നാട്ടുകാർ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. കടുത്തുരുത്തിയിലും പെരുവയിലുമാണ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കൊന്നതാണെന്നാണ് സംശയം. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായാണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. അജ്ഞാതർ വിഷം വച്ച് നായ്ക്കളെ കൊന്നതാണ് എന്ന സംശയമാണ് ഉയരുന്നത്. നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയതിന് പിന്നാലെ മൃഗസ്‌നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ALSO READ: Stray dogs: കോട്ടയത്ത് തെരുവ് നായ്ക്കൾ ചത്ത നിലയിൽ; വിഷം നൽകി കൊന്നതെന്ന് സംശയം
അതേസമയം, ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുകയും നാട്ടുകാർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തെരുവ് നായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയവർ അലഞ്ഞുതിരിയുന്ന നായ്ക്കളെ മൃഗസ്നേഹികൾ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് നായ്ക്കളെ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്.
മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിലാണ് നായ്ക്കളെ തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. വളർത്തുമൃഗങ്ങളെയും, കുട്ടികളെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവായിരുന്നു. നായ്ക്കളെ ആരോ വിഷം നൽകി കൊന്നതാണെന്ന് മൃഗസ്‌നേഹികൾ പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിലേയ്ക്കു നടന്ന് പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം വർധിച്ചിട്ടും അധികൃതർ നിസംഗത പാലിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...