Street Dog Attack: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായകൾ കടിച്ചു കൊന്നു
Stray Dog Attack: സംസാരശേഷിയില്ലാത്ത നിഹാലിന്റെ മൃതദേഹം രാത്രി എട്ടരക്ക് ശേഷമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്.
കണ്ണൂർ: കണ്ണൂരിൽ പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു. സംഭവം നടന്നത് കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ്. നിഹാൽ നൗഷാദ് എന്ന ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കാണ് ഈ രീതിയിൽ ദാരുണാന്ത്യം ഉണ്ടായത്. കുട്ടിയെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്നറിഞ്ഞതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന് അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നയാ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
Also Read: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം
സംസാരശേഷിയില്ലാത്ത നിഹാലിന്റെ മൃതദേഹം രാത്രി എട്ടരക്ക് ശേഷമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലുമൊക്കെ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നായ കടിച്ചപ്പോഴും ഉറക്കെ നിലവിളിക്കാൻ കുട്ടിക്ക് സാധിച്ചിട്ടുണ്ടാകില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
Also Read: Rahu Fav Zodiac: ഈ രാശിക്കാർ രാഹുവിന് പ്രിയപ്പെട്ടവർ, നിങ്ങളും ഉണ്ടോ?
സമീപത്തുയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ കൊമ്പൗണ്ടിനകത്ത് മതിലിനോട് ചേര്‍ന്ന് ദേഹമാസകലം രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായിക്കിടന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ നടക്കും. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവരിക. ഇതിനിടയിൽ കണ്ണൂരിൽ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമാണെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. കുട്ടിയെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...