നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

Nedumangad District Hospital Medical Negligence : അഞ്ച് ദിവസമായി പനി ബാധിച്ച കുഞ്ഞിനെ ഇന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആവി മാത്രം നൽകി പറഞ്ഞയിക്കുകയായിരുന്നു ബന്ധുക്കൾ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 04:23 PM IST
  • കരകുളം സ്വദേശികളായ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ചയാണ് മരണപ്പെട്ടത്.
  • പനി ബാധിതയായ കുഞ്ഞ് കഴിഞ്ഞ അഞ്ച് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസ്സുകാരി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കരകുളം സ്വദേശികളായ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ചയാണ് മരണപ്പെട്ടത്. പനി ബാധിതയായ കുഞ്ഞ് കഴിഞ്ഞ അഞ്ച് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുഞ്ഞിന്റെ ചികിത്സയ്ക്കായി ദിവസേന ആശുപത്രിയിലെത്തുന്ന കുടുംബത്തെ പരിശോധ നടത്തിയ ശേഷം വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. ഇന്നു രാവിലെ കുഞ്ഞിന് ശ്വാസം മുട്ടലുണ്ടായപ്പോൾ ആശുപത്രിയിലെത്തിച്ച ആവിയും മരുന്നും മാത്രം നൽകി. തുടർന്ന് 11 മണിയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നുയെന്ന് ബന്ധുക്കൾ പറഞ്ഞു.

ALSO READ : കുളിക്കാന്‍ പോകാമെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

ഇതെ തുടർന്ന് ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിഷേധിച്ചതോടെ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.രാവിലെ ആശുപത്രിയിൽ വന്ന കുട്ടിക്ക് ആവി നൽകി മടക്കിയയച്ചതായും 
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ എന്നും നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് രേഖാ രവിന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News