Trivandrum: കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്കൊരുങ്ങാൻ സർക്കാർ. ഇതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാൻ വിസമ്മതിച്ചവരെ പ്രത്യേകം പരിശോധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യഭ്യാസ വകുപ്പിൻറെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 5000-ത്തോളം അധ്യാപകരാണ് ഇനിയും വാക്സിനെടുക്കാത്തതായുള്ളത്. നേരത്തെ ഇവർ ആദ്യ രണ്ടാഴ്ച സ്കൂളിലെത്തണ്ട എന്നായിരുന്നു നിർദ്ദേശം. എന്നാൽ നിലവിൽ ഇതിലൊക്കെ അവ്യക്തതയുണ്ട്.


ALSO READ : Omicron | ഡൽഹിയിലും മുംബൈയിലും ആശങ്ക; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹി വഴി മുംബൈയിലെത്തിയ യാത്രക്കാരന് കോവിഡ്


 

 

എന്താണ് വാക്സിനെടുക്കാൻ പറ്റാത്ത അധ്യാപകരുടെ യഥാർത്ഥ പ്രശ്നമെന്ന് വിദ്യാഭ്യാസ വകുപ്പിന് ഇപ്പോഴും അറിയില്ല്. അലർജി,മതപരമായ പ്രശ്നങ്ങൾ അങ്ങിനെ വല്ലതുമാണോ എന്നും സർക്കാർ അന്വേഷിച്ച് വരികയാണ്.


ALSO READ : Omicron Variant: വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ


കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. അതിനിടയിൽ ഒമിക്രോൺ ഭീതിയും നിലനിൽക്കുന്നതിനാൽ അധ്യാപകർക്ക് വാക്സിനെടുക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.