തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമേ ഇന്നു മുതല്‍ ബുധനാഴ്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 10 ൽ താഴെ എത്തുക്കുക എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തിയാണ് ഈ നിയന്ത്രണങ്ങള്‍ (Strict Restictions) നടപ്പിലാക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ  കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതും ബുധനാഴ്ചവരെയാണ്.


അവശ്യ സാധനങ്ങളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിർമ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ ഈ ദിനങ്ങളില്‍ പ്രവ‍ര്‍ത്താനുമതി ലഭിക്കു.  അതായത് ഈ ദിവസങ്ങളിൽ നിലവില്‍ പ്രവര്‍‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍‌ തുറക്കാന്‍ പാടില്ലയെന്ന് അർത്ഥം.


Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് പതിനേഴായിരത്തിനോടടുത്ത് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; 135 പേരാണ് മരണപ്പെട്ടത്


സംസ്ഥാനത്തിനകത്ത് (Kerala Lockdown) യാത്രാ‍നുമതിയുള്ളവര്‍ക്ക് (ഡെലിവറി ഏജ‍ന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫി‍ക്കറ്റ് വേണ്ട. അതേസമയം സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.  അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 9 മുതൽ രാത്രി 7:30 വരെ തുറന്ന് പ്രവർത്തിക്കും.  


അതുപോലെ റേഷന്‍ കടകള്‍, പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ (ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം), പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, മാംസം , കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. 


Also Read: കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്റ് സൗണ്ട് നടത്തിയതിലെ സാമ്പത്തിക ക്രമക്കേട്; എപി അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്ത് വിജിലൻസ്


ബേക്കറികള്‍, നിര്‍മാണോപകരണങ്ങള്‍, പ്ലംബിംഗ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങൾക്കും ഈ സമയം തുറന്ന് പ്രവര്‍ത്തിക്കാം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.