സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; 3000 പേർക്കെതിരെ കേസ്; 500 പേർ അറസ്റ്റിൽ
തിരുവനന്തപുരത്ത് 3000 പേർക്കെതിരെ കേസെടുക്കുകയും 500 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തിട്ടുണ്ട്.
സെക്രട്ടറിയേറ്റിൽ സമരം നടത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. കെ ടി ജലീലിന്റെ രാജിക്ക് വേണ്ടി നടത്തിയ സമരക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് 3000 പേർക്കെതിരെ കേസെടുക്കുകയും 500 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസത്തെ കേസെടുത്തിട്ടുള്ളവരുടെ കണക്കാണിത്.
Also read: NIA ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
FIR 25 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തപ്പോൾ ചുമത്തിയിരിക്കുന്ന വകുപ്പുകൾ കൊറോണ മനദണ്ഡ ലംഘനം, പൊലീസിനെ ആക്രമിക്കൽ, സംഘം ചേരൽ, പൊലീസിനെ ആക്രമിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തൽ എന്നിവയാണ്. എങ്കിലും പൊതുമുതൽ നശിപ്പിക്കൽ എന്നതിനെതിരെ ആരുടെ പേരിലും കേസെടുത്തിട്ടില്ല.
Also read: Malayattoor blast: വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം; 2 മരണം, ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്
മന്ത്രി കെടി ജലീലിന് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാനത്ത് കനത്ത പ്രതിഷേധം തുടങ്ങിയത്. ഇതിനിടയിൽ ജലീലിനെ NIA ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും അരങ്ങേറിയത്. മറ്റ് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.