NIA ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

യുവ മോർച്ച, യൂത്ത് കോൺഗ്രസ് എന്നിവർക്ക് പുറമെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്നാണ് റിപ്പോർട്ട്.  

Last Updated : Sep 17, 2020, 11:54 AM IST
    • യുവ മോർച്ച, യൂത്ത് കോൺഗ്രസ് എന്നിവർക്ക് പുറമെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്നാണ് റിപ്പോർട്ട്.
    • രാവിലെ ആറു മണിയോടെയാണ് മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അതിന്റെ അടസ്ഥാനത്തിൽ കൊച്ചിയിലെ എൻഐഎ ഓഫീസിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
    • ചോദ്യം ചെയ്യാനായി എൻഐഎ വിളിച്ചപ്പോൾ ഓൺലൈൻ വഴിയോ, അല്ലെങ്കിൽ രാത്രിയിലോ തന്നെ ചോദ്യം ചെയ്യാനാകുമോ എന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എൻഐഎ തള്ളിയിരുന്നുവെന്നും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.
NIA ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി:  മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻഐഎ (NIA) യുടെ കൊച്ചിയിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് (Youth Congress) മാർച്ച് നടത്തി.  പ്രതിഷേധവുമായി വന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

Also read: Gold smuggling case: കെ. ടി. ജലീലിനെ NIA വീണ്ടും ചോദ്യം ചെയ്യുന്നു

യുവ മോർച്ച, യൂത്ത് കോൺഗ്രസ് എന്നിവർക്ക് പുറമെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്നാണ് റിപ്പോർട്ട്.  രാവിലെ ആറു മണിയോടെയാണ് മന്ത്രി കെ ടി ജലീൽ (KT Jaleel) എൻഐഎ ഓഫീസിൽ എത്തിയത്.  അതിന്റെ അടസ്ഥാനത്തിൽ കൊച്ചിയിലെ എൻഐഎ ഓഫീസിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  

Also read: പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ 

ചോദ്യം ചെയ്യാനായി എൻഐഎ വിളിച്ചപ്പോൾ ഓൺലൈൻ വഴിയോ, അല്ലെങ്കിൽ രാത്രിയിലോ തന്നെ ചോദ്യം ചെയ്യാനാകുമോ എന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എൻഐഎ (NIA) തള്ളിയിരുന്നുവെന്നും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. 

Trending News