തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കിൽ പങ്കാളികളാകും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുന്നതുൾപ്പെടെ എട്ട് ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊഴിലാളി സംഘടനകളുടെ സമരം എന്തിന് വേണ്ടി?


1. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക


2. പൊതുമേഖലാ സ്വകാര്യവത്കരണം നിർത്തിവെക്കുക


3. അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക


4. കോവിഡിന്റെ ഭാഗമായുളള വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവർക്കായി പ്രതിമാസം 7500 രൂപ നൽകുക


5. കർഷകരുടെ ആറ് ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക


6. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക


7. തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക


8. അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക


പണിമുടക്കിൽ നിശ്ചലമാവുന്ന മേഖലകൾ


1. ബസ്, ടാക്സി സർവീസുകൾ


2. ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ


3. ബാങ്ക് സേവനങ്ങൾ


4. സർക്കാർ ഓഫീസുകൾ


5. റേഷൻ കടകൾ


പണിമുടക്കിൽ ഇളവുളളത്


1. ആശുപത്രി സേവനങ്ങൾ


2. പാൽ,പത്രം


3. കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങൾ


4. ആംബുലൻസ്


5. മെഡിക്കൽ സ്റ്റോർ


6. ഫയർ റെസ്ക്യൂ തുടങ്ങിയ അവശ്യ സർവീസുകൾ


7. വിദേശ ടൂറിസ്റ്റുകളുടെ യാത്ര


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.