ജൂനിയർ റെസിഡന്റുമാരുടെ നിയമനത്തിൽ വ്യക്തതയില്ല; സമരം പിൻവലിക്കില്ലെന്ന് പിജി ഡോക്ടർമാർ
PG Doctors Strike: സമരം പിൻവലിക്കില്ലെന്ന് (Doctors Strike) വ്യക്തമാക്കി സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ.
തിരുവനന്തപുരം: PG Doctors Strike: സമരം പിൻവലിക്കില്ലെന്ന് (Doctors Strike) വ്യക്തമാക്കി സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിജി ഡോക്ടർമാർ സമരം തുടരുന്നത്.
വിഷയത്തിൽ (PG Doctors Strike) ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും തയ്യാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തി വെയ്‌ക്കുമെന്നുംന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു.
Also Read: പിജി ഡോക്ടര്‍മാര്‍ സമരത്തിൽ നിന്ന് പിന്മാറണം, ഇല്ലെങ്കിൽ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്
ശേഷം 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രി സർക്കാർ (Kerala Government) പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ വ്യക്തതയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്നും ഡോക്ടർമാർ പറയുന്നു. സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും പിജി ഡോക്‌ടർമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...