Kerala Rain Updates: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
Not to go fishing in Kerala and Karnataka coasts: ജൂൺ നാല് മുതൽ എട്ട് വരെ കേരള- കര്‍ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനു സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള- കര്‍ണാടക തീരങ്ങളിൽ ജൂൺ നാല് മുതൽ എട്ട് വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 55 കിലോമീറ്റർ വേഗത്തിൽ മണിക്കൂറിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
കേരള-കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ്, തെക്ക്- കിഴക്കൻ അറബിക്കടൽ, ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും ചില അവസരങ്ങളിൽ . ജൂൺ ഏഴിന് കന്യാകുമാരിയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...