Lakshadweep ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന
രാജ്യദ്രോഹക്കേസിൽ കവരത്തി പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു
കൊച്ചി: ലക്ഷദ്വീപ് (Lakshadweep) ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന (Aisha Sulthana). രാജ്യദ്രോഹക്കേസിൽ കവരത്തി പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു.
രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷ സുൽത്താന വ്യക്തമാക്കി. അഭിഭാഷകനൊപ്പം ലക്ഷദ്വീപിലെത്തുന്ന ഐഷ നാളെ വൈകിട്ട് നാലരയ്ക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
അതേസമയം, ലക്ഷദ്വീപിലെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ (Lakshadweep administration) നീക്കം. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ ചുമതലയുള്ള സ്പെഷ്യൽ സെക്രട്ടറി അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് നൽകി. അതേസമയം, വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ അടക്കം മുപ്പത്തഞ്ചോളം തസ്തികകൾ ആണ് ഭാവിയിൽ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. മലയാളം, മഹൽ ഭാഷാ ട്രാൻസ്ലേറ്റർ തസ്തിക ഇനി വേണ്ടെന്നും ശുപാർശ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്.
ALSO READ: Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
കഴിഞ്ഞ ദിവസം വീടുകളിൽ വെളിച്ചം അണച്ച് പാത്രം കൊട്ടി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ (Lakshadweep protest) ഭാഗമായി ചിലർ വീടുകളിൽ കറുത്ത കൊടി നാട്ടി. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ബിജെപി ഓഫീസിൽ കരിഓയിൽ ഒഴിച്ചു. ബിജെപിയുടെ കവരത്തിയിലെ ഓഫീസുകളിലാണ് കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
ദ്വീപിൽ വികസന പ്രവർത്തനങ്ങൾ നടത്താനെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളുടെ ഭൂമി സമ്മതം കൂടാതെ ഏറ്റെടുക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയിൽ റവന്യൂ വകുപ്പ് കൊടി നാട്ടിയിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്ഥലം ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചു. ദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം ബേപ്പൂരിൽ നിന്ന് മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...