Lakshadweep: ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

 ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെ​ഗുലേഷൻ കരടുകൾ അടക്കമുള്ളവ ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദ് അലി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 02:49 PM IST
  • ജസ്റ്റിസ് എൽപി ഭാട്ടിയ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്
  • ഭരണ പരിഷ്കാരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു
  • കേന്ദ്രത്തിനും ലക്ഷദ്വീപിനും ഇത് സംബന്ധിച്ച വിശദീകരണം തേടി കത്തയച്ചു
  • പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത് പ്രാരംഭഘട്ടത്തിൽ ആണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരി​ഗണിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരണം നൽകിയിരുന്നു
Lakshadweep: ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി (Public Interest Law) ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമേ തയ്യാറാക്കിയിട്ടുള്ളൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെ​ഗുലേഷൻ കരടുകൾ അടക്കമുള്ളവ ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദ് അലി നൽകിയ ഹർജിയാണ് ഹൈക്കോടതി (High court) തള്ളിയത്.

ജസ്റ്റിസ് എൽപി ഭാട്ടിയ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഭരണ പരിഷ്കാരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇക്കാര്യം അം​ഗീകരിച്ചില്ല. കേന്ദ്രത്തിനും ലക്ഷദ്വീപിനും ഇത് സംബന്ധിച്ച വിശദീകരണം തേടി കത്തയച്ചു. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത് പ്രാരംഭഘട്ടത്തിൽ ആണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരി​ഗണിച്ചതിന് ശേഷം മാത്രമേ പരിഷ്കാരങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ (Lakshadweep administration) വിശദീകരണം നൽകിയിരുന്നു.

ALSO READ: Delhi riots case: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

അതേസമയം, ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോതി പരി​ഗണിക്കും. രാജ്യദ്രോഹക്കേസ് ചുമത്തി പൊലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഐഷ സുൽത്താന (Aisha Sulthana) ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് ഐഷ സുൽത്താന ബയോളജിക്കൽ വെപ്പൺ പരാമർശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കി.

ജൈവായുധം ഉപയോ​ഗിച്ചുവെന്ന പരാമർശത്തിന്റെ പേരിൽ ക്ഷമചോദിച്ചതുകൊണ്ട് നിയമപരമായ നടപടികൾ ഒഴിവാക്കാൻ ആകില്ലെന്ന് ലക്ഷദ്വീപ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസിന് വേണ്ടി സീനിയർ സ്റ്റാന്റിങ് കോൺസൽ എസ് മനു നൽകിയ വിശദീകരണത്തിൽ പറയുന്നു. രാജ്യദോഹക്കുറ്റം നില നിൽക്കുമെന്നും ഐഷയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും സീനിയർ സ്റ്റാന്റിങ് കോൺസൽ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News