കൊച്ചി: ലക്കിടി ജവഹർ ലോ കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈകോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെ ഉടൻ തന്നെ മോചിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെഹ്‌റു ഗ്രൂപ്പിന്‍റെ കീഴിലുള്ള ലക്കിടി ജവഹര്‍ ലാല്‍ കോളജിലെ വിദ്യാര്‍ത്ഥി ഷജീര്‍ ഷൗക്കത്തിനെ പാമ്പാടി കോളേജിലെ ഇടിമുറിയില്‍ എട്ടു മണിക്കൂര്‍ നേരം കൃഷ്ണദാസ് മര്‍ദ്ദിച്ചു വെന്നതാണ് കേസ്.


പി.ആർ.ഒ സഞ്ജിത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. കേസുമായി ബന്ധപ്പെട്ട് പഴയന്നൂർ എ.എസ്.ഐയെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.