കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.  സുന്നി യുവജന സംഘം നേതാവും എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; 70 കാരന് 15 വര്‍ഷം കഠിനതടവും പിഴയും


അപകടം നടന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വിവാഹത്തിൽ നിന്നും പിൻവാങ്ങിയ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു!


നാദാപുരം: കല്ലാച്ചി ടൗണിൽ യുവാവിന്റെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്.  സംഭവത്തിൽ പ്രതിയായ നടുത്തറേമ്മൽ കോട്ട സ്വദേശി അർഷാദിനെ നാദാപുരം പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ തടഞ്ഞു നിർത്തുന്നതിനിടെ കല്ലാച്ചി പി.പി. സ്റ്റോർ ഉടമ പി.പി. അഫ്‌സലിനും പരിക്കേറ്റിരുന്നു.വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് പെൺകുട്ടി പറയുന്നത്.  സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ്. നഴ്‌സറി അധ്യാപക കോഴ്‌സ് വിദ്യാർത്ഥിയായ പതിനേഴുകാരിയെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയിലാണ് പ്രതി അക്രമിച്ചത്. 


Also Read: Lucky Zodiac Signs 2024: 2024 ൽ ഇവർ ശരിക്കും തിളങ്ങും, നിങ്ങളുടെ രാശിയുണ്ടോ?


പെൺകുട്ടിയെ തടഞ്ഞു നിർത്തിയ പ്രതി ആദ്യം പെൺകുട്ടിയുടെ മുഖത്ത് അടിക്കുകയും. പിന്നീട് ഓടിരക്ഷപ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ബഹളം കേട്ട് ഓടിക്കൂടിയ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തുന്നതിനിടെ കച്ചവടക്കാരൻ അഫ്‌സലിന് ഇടതുകൈക്ക് കുത്തേട്ടു. നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിക്ക് കുത്തേറ്റ് നാല് തുന്നലുണ്ട്. എട്ടുമാസം മുമ്പാണ് പ്രവാസിയായ അർഷാദും യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പെൺകുട്ടി കല്യാണത്തിൽ നിന്നും പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ അർഷാദ് ഫോൺവഴി ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഭീഷണിയെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസം മാറ്റിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.