തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം വലിയൊരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിനാണ് വേദിയായത്. കോളജിലെ ആൺകുട്ടികളും പെൺകുട്ടികളും ഇടയ്ക്കിടെ വിശ്രമിക്കാനെത്തുന്ന ആ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ സദാചാരക്കണ്ണുകൾ എത്തിയപ്പോൾ അവർ ഉറക്കെ പ്രഖ്യാപിച്ചു. "അടുത്ത് ഇരിക്കുമ്പോഴല്ലേ പ്രശ്നം, മടിയിലിരിക്കാലോ''. കോളജിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളുടെ മടിയിലിരുന്ന് അവർ പ്രതിഷേധിച്ചു. സോഷ്യൽമീഡിയയിൽ വൈറലായ ആ ഫോട്ടോ കണ്ടും കുരുപൊട്ടുന്നവർക്ക് ഈ പ്രതിഷേധത്തിന് പിന്നിലെ സദാചാര പ്രശ്നത്തെയും മനസിലാകണമെന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു നീളൻ ബെഞ്ചാണ് അവിടെ ഉണ്ടായിരുന്നത്. പെട്ടൊന്നൊരു ദിവസം ആ ബെഞ്ച് വെട്ടിപ്പൊളിച്ച് മൂന്നായി വിഭജിച്ചു. കഷ്ടിച്ച് ഒരാൾക്ക് മാത്രം  ഇരിക്കാവുന്ന വീതിയിൽ. അവിടെയുള്ള ചില സദാചാരവാദികളാണ് ഇതിന് പിന്നിലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അതിനൊക്കെ'മറ്റേ' അർത്ഥം കാണുന്നവർക്ക് മുന്നിലുള്ള പ്രതിഷേധമാണിതെന്ന് അവർ പറയുന്നത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിടപഴകുകയം രാത്രി വൈകി വരെ ഇവിടെ ഇരിക്കാറുണ്ടെന്നും ആണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചവർ പറയുന്നത്. ആറ് മണിക്ക് ശേഷവും ബസ് സ്റ്റോപ്പിന് എന്തിന് ഇരിക്കണം എന്നതാണ് അവരുടെ ചോദ്യം. 

Read Also: 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്


കാലം മാറിയതൊന്നും അറിയാത്തവരാണ് സദാചാര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് പറയുന്നു വിദ്യാർഥികൾ. ''അടുത്തിരുന്നും കെട്ടിപ്പിടിച്ചും സൗഹൃദം പങ്കിടുന്നത് മനസിലാക്കാൻ കഴിയാത്തത് ജനറേഷൻ ഗ്യാപ് ആകാം. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ഇത്തരം സ്റ്റിഗ്മകളെ പൊളിച്ചടുക്കും''. -വിദ്യാർഥികൾ പറയുന്നു. "എന്റെ ശരി മറ്റൊരാൾക്ക് ശരിയാകണമെന്നില്ല" തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറയുന്നു. " ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് വെട്ടിമുറിച്ചത് അംഗീകരിക്കാനാകില്ല. വിദ്യാർഥികളെക്കുറിച്ച് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം സദാചാരസംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല"


'ഒരു മിന്നലും അടിച്ചില്ല, മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസാണ്' എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. കോളജിന് പരിസരത്തെ വിവാദ വെയ്റ്റിങ് ഷെഡ് റസിഡന്റ് അസോസിയേഷനുകൾ മുൻകൈ എടുത്ത് നിർമിച്ചതാണ്. കോവിഡ് കാലത്ത് കാടുമൂടിപ്പോയ ഷെഡ് പുനർനിർമിച്ചതിന്റെ ഭാഗമായി കോവിഡ് അകലം നൽകിയതാണ് എന്നാണ് സംഭവം ചർച്ചയായപ്പോൾ റസിഡന്റ്സ് അസോസിയേഷൻകാരുടെ പ്രതികരണം. 

Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ


നിർമാണം അനധികൃതമാണെന്നും പൊളിച്ചുനീക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. വിദ്യാർഥികൾക്കായി കൂടുതൽ സൗകര്യത്തോടെ നഗരസഭ മുൻകൈ എടുത്ത് മറ്റൊരു വെയിറ്റിങ് ഷെഡ് നിർമിക്കുമെന്നും മേയർ പറഞ്ഞു. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ സദാതാരം മൂടിയ തലമച്ചോറുള്ളവർക്ക് കൃമികടി തുടങ്ങുമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന കമന്റുകൾ. അകറ്റാൻ ശ്രമിക്കുന്തോറും കൂടുതൽ അടുത്തിരിക്കുമെന്ന് നിലപാട് പ്രഖ്യാപിക്കുകയാണ് എസ് ഇ ടിയിലെ പെൺകുട്ടികളും ആൺകുട്ടികളും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.