കൊച്ചി നാവിക ആസ്ഥാനത്ത് വീണ്ടും ആത്മഹത്യ
നാവിക സേനാ ആസ്ഥാനത്ത് നാവികന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. രാജസ്ഥാന്‍ നാഗൂര്‍ സ്വദേശിയായ രൂപ റാം (25) ആണ് മരിച്ചത്. നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ മറ്റ് ജീവനക്കാര്‍ ജോലിക്കത്തെിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹാര്‍ബര്‍ ടെര്‍മിനസ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. നാവിക സേന സ്വന്തം നിലക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച നാവികന് ഭാര്യയും ഒമ്പതുമാസം പ്രായമുള്ള മകനുമുണ്ട്.
കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് നാവികന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. രാജസ്ഥാന്‍ നാഗൂര്‍ സ്വദേശിയായ രൂപ റാം (25) ആണ് മരിച്ചത്. നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ മറ്റ് ജീവനക്കാര്‍ ജോലിക്കത്തെിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹാര്‍ബര്‍ ടെര്‍മിനസ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. നാവിക സേന സ്വന്തം നിലക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച നാവികന് ഭാര്യയും ഒമ്പതുമാസം പ്രായമുള്ള മകനുമുണ്ട്.
ഇതിനു മുമ്പും കൊച്ചി നാവികാസ്ഥാനത്ത് ആത്മഹത്യ റിപ്പോര്‍ട്ട് ചെയിരുന്നു. കഴിഞ്ഞ മെയ് 23 ന് സുരക്ഷാ ഉദ്യോഗസ്ഥനെയാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയും ഡിഫന്‍സ് സെക്യൂരിറ്റി ഗാര്‍ഡുമായ കെ. ശിവദാസനാണ് (53) അന്ന് വെടിയേറ്റ് മരിച്ചത്. ഈ മരണത്തിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് നാവീകാസ്ഥാനത്ത് മറ്റൊരു ആത്മഹത്യകൂടി റിപ്പോര്‍ട്ട് ചെയ്തത്.