Sulthan Bathery Bribery Case : സുൽത്താൻ ബത്തേരി കോഴ ആരോപണത്തിൽ ശബ്ദരേഖ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി
കോഴ ആരോപണവുമായി രംഗത്തെത്തിയ പ്രസീദ അഴീക്കോടും, ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്.
Sulthan Bathery : ബത്തേരി കോഴ ആരോപണ കേസിൽ (Bathery Bribery Case )പുറത്ത് വന്ന ശബ്ദ രേഖ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി ഉത്തരവിട്ടു. കോഴ ആരോപണവുമായി രംഗത്തെത്തിയ പ്രസീദ അഴീക്കോടും, ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശബ്‌ദരേഖ പരിശോധിക്കണമെന്ന ഉത്തരവിട്ടത്.
പോലീസ് ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയിലാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. പരിശോധനയ്ക്ക് കെ സുരേന്ദ്രനും എത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ALSO READ: കെ.സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു: പ്രസീത അഴിക്കോടിൻറെ ശബ്ദരേഖ പുറത്ത്
കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചെത്തിയ പ്രസീദ അഴീക്കോടും ഒക്ടോബര് 11 ന് കാക്കനാടുള്ള സ്റ്റുഡിയോയിൽ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 25 ലക്ഷം രൂപ നല്കാൻ എം ഗണേഷിനോട് കെ സുരേന്ദ്രൻ ചുമതലപ്പെടുത്തിയിരുന്നു എന്ന് ആരോപിക്കുന്ന ശബ്ദാ രേഖയാണ് പുറത്ത് വന്നത്.
ALSO READ: NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്
ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത് അഴിക്കോടാണ് ശബ്ദരേഖ പുറത്ത്വിട്ടത്. എൻ.ഡി.എയിലേക്ക് എത്താനായി 10 ലക്ഷം രൂപയാണ് സി.കെ ജാനുവിന് സുരേന്ദ്രൻ കൊടുത്തതെന്നും ആരോപണം ഉണ്ടായിരുന്നു. തുടർന്ന് തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് കാണിച്ച് കെ സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു.
ALSO READ: BJP കോഴ നൽകിയെന്ന ആരോപണം; തെളിവ് നശിപ്പിച്ചു; കേസെടുക്കാനൊരുങ്ങി Crime Branch
ഇതുകൂടാതെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) എൻഡിഎയുടെ (NDA) ഭാഗമാകാൻ ജെആർപി നേതാവ് സി.കെ ജാനു (CK Janu) ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് പത്ത് കോടി രൂപയാണെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന ഓഡിയോ വാർത്ത ചാനലായ മാതൃഭൂമി ന്യൂസ് അന്ന് പുറത്ത് വിട്ടിരുന്നു. ഇത് സംബന്ധിച്ച് ജെആർപി ട്രഷറർ പ്രസീത (Praseetha) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി (K Surendran) നടത്തിയ ഫോൺ സംഭാഷണം എന്ന പേരിലാണ് മാതൃഭൂമി പുറത്ത് വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...