വയനാട് : സുഗന്ധഗിരി മരം മുറിക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിൽ നേരത്തെ പ്രതിപ്പട്ടികയിലുള്ള ആറ് പേർ കൂടാതെയാണ് മൂന്ന് പേരെയും കൂടി പിടികൂടിയത്. ഒളിവിൽ തുടരുന്ന ആറു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിലാണ് അമ്പതിലേറെ വൻ മരങ്ങള്‍ മുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കണിയാമ്പറ്റ സ്വദേശി പ്രിൻസ് , വൈത്തിരി സ്വദേശി അബു ത്വാഹിർ, കോഴിക്കോട് സ്വദേശി സുധീർ കുമാർ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. അതിനിടയിൽ നേരത്തെ പ്രതിപട്ടികയിലുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.


ALSO READ : Wayanad Tree Felling Case: വയനാട് സുഗന്ധഗിരിയില്‍ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് പ്രദേശവാസികള്‍


മരംമുറി നടന്നിരിക്കുന്നത് റിസർവ്ഡ് വനത്തിൽ ആണെന്നും, തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കടത്തിക്കൊണ്ടുപോയ 30 മരങ്ങളുടെ തടികള്‍ വനംവകുപ്പ് നേരത്തെ കണ്ടെടുക്കുകയും, കൊണ്ടുപോകാന്‍ ഉപയോഗിച്ച ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വീടിന് ഭീഷണിയായ മരങ്ങള്‍ മുറിക്കാൻ നല്‍കിയ അപേക്ഷയുടെ മറവിലാണ് മറ്റുമരങ്ങളും മുറിച്ച് കടത്തിയത്.


മരം മുറി വിവാദമായതോടെ പ്രതികൾക്കെതിരെ നടപടിയെടുത്തെങ്കിലും മരംമുറി നടന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നുവെന്നാണ് നാട്ടുകാരുടെ വിശദീകരണം. സംഭവത്തിൽ കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വനം വകുപ്പ് വാച്ചർമാരായ എം കെ ബാലൻ, ആർ. ജോൺസൺ എന്നിവർക്കെതിരെ നേരത്തെ  നടപടിയെടുത്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.