ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു. മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. ഇത് പ്രകാരം ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാം. കേരളത്തിലുള്ള തന്റെ പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇന്നാണ് കോടതി മഅദനിയുടെ ഹർജി പരി​ഗണിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണെന്നും ഒപ്പം പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും മഅദനി ആവശ്യപ്പെട്ടു. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.  


Also Read: Kerala weather today: പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്; സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്


 


അതേസമയം മഅദനിയുടെ അപേക്ഷയെ കർണാടക തീവ്രവാദ വിരുദ്ധ സെൽ ശക്തമായി എതിർത്തിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് കർണാടക തീവ്രവാദ വിരുദ്ധ സെൽ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ കർണാടക സർക്കാരിന്റെ സത്യവാങ്മൂലത്തെ മഅദനി എതിർത്തു. ഒരു ഭീകര സംഘടനയുമായും തനിക്ക് ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും മഅദനി വാദിച്ചു. കൂടാതെ വൃക്ക തകരാറിലായതിനാൽ അത് മാറ്റിവെയ്ക്കാൻ ചികിത്സ തേടണമെന്നും മഅദനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടിയതെന്നും മഅദനി സത്യവാങ്മൂലത്തിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.