നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കിയത്? രഹന ഫാത്തിമയോട് സുപ്രീംകോടതി
സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് മുന്‍പില്‍ നാണംകെട്ട് `ആക്റ്റിവിസ്റ്റ് രഹന ഫാത്തിമ`....
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് മുന്‍പില്‍ നാണംകെട്ട് "ആക്റ്റിവിസ്റ്റ് രഹന ഫാത്തിമ"....
സ്വന്തം നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ യുമായി സുപ്രീംകോടതിയെ സമീപിച്ച രഹന ഫാത്തിമയ്ക്ക് നിരാശയും നാണക്കേടുമായിരുന്നു ഫലം...
രഹന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമുളള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത് .
രഹന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ച് ജാമ്യാപേക്ഷ തളളിയത്. രാജ്യത്തിന്‍റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു.
പ്രാഥമിക പരിശോധനയില്‍ തന്നെ രഹന ഫാത്തിമയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിമര്‍ശനം.
Also read: നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് പെയിന്റ് ചെയ്യിച്ചു, രഹ്ന ഫാത്തിമയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ
സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് രഹന സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ ആണ് രഹന ആദ്യം സമീപിച്ചത്. അവിടെ നിന്നും ഹര്‍ജി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു.
പോക്‌സോ നിയമത്തിലെ ( POCSO Act) 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.