ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മ്മാണ കേസില്‍ നിര്‍ണ്ണായക വിധി പറഞ്ഞു സുപ്രീം കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടമസ്ഥരായ എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.


രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.


ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി ഫ്ലാറ്റ് നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ തത്ക്കാലം ഒഴിവാക്കുമെന്നും കോടതി അറിയിച്ചു.


നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, മരട് ഫ്ലാറ്റ് ഉടമകളുടെ നിലപാടിൽ ജസ്റ്റിസ് അരുൺ മിശ്ര ക്ഷുഭിതനായി. 


ഉടമകൾ നേരിട്ട് ഹാജരായതിൽ അതൃപ്തി അറിയിച്ച ജഡ്ജി പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും സ്വയം വാദിക്കാൻ ശ്രമിച്ച ഉടമകളോട് പറഞ്ഞു. 


ഉത്തരവിൽ നിന്നും പിന്നോട്ട് പോകില്ല. ബഹളം വയ്ക്കുകയോ സമയം പാഴാക്കുകയോ അരുതെന്നും അദ്ദേഹം വ്യക്തമാക്കി.