വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി വെഞ്ഞാറമൂട്ടിൽ
ഒരു രൂപ കൊണ്ട് ആരെയും സ്വാധീനിക്കാൻ കഴിയില്ല
വിവാദ വിഷു കൈനീട്ട ആക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ വിഷു കൈനീട്ടം നൽകാൻ സുരേഷ് ഗോപി എം.പി തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ കിറ്റ് കൊടുത്ത് വോട്ട് വാങ്ങിയവരാണ് ഇപ്പോൾ വിഷുകൈനീട്ടത്തെ രാഷ്ട്രീയവൽക്കരിക്കുകയും വിവാദമാക്കുകയും ചെയ്തിരിക്കുന്നതെന്നും സുരേഷ് ഗോപി എം.പി.
ഒരു രൂപ നോട്ട് കൊണ്ട് ആരെയും സ്വാധീനിക്കാൻ കഴിയില്ലന്നും ഇത്തരം വിമർശനങ്ങളെ അവജ്ഞയോടെ പ്രബുദ്ധ കേരളം പുച്ഛിച്ചു തള്ളുമെന്നും സുരേഷ് ഗോപി എം പി പറഞ്ഞു. ബി.ജെ.പി വാമനപുരം മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു കൈനീട്ടം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷുവും വിഷു കൈനീട്ടവുമൊക്കെ ഭാരത സംസ്കാരത്തിൻറെ ഭാഗമാണന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ കിറ്റ് കൊടുത്ത് വോട്ട് വാങ്ങിയവരാണ് ഇപ്പോൾ വിഷുകൈനീട്ടത്തെ രാഷ്ട്രീയവൽക്കരിക്കുകയും വിവാദമാക്കുകയും ചെയ്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംസ്കാര ശൂന്യൻമാരുടെ ട്രോളുകൾ കൊണ്ട് പരിപാടിയുടെ പ്രചരണം കൂടിയതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.