വിഷുകൈനീട്ടവുമായി സുരേഷ്‌ഗോപി വർക്കലയിൽ എത്തി. വർക്കല, ചിറയിൻകീഴ് , നാവായിക്കുളം മണ്ഡലങ്ങളിലെ  ഭാരവാഹികൾക്കും, കൗൺസിലർമാർക്കും , ചടങ്ങിൽ സാന്നിഹിതരായ നാട്ടുകാർക്കും  അദ്ദേഹം കൈനീട്ടം നൽകി . രാവിലെ 10.30 ഓട് കൂടി വർക്കലയിൽ എത്തിയ സുരേഷ്‌ഗോപി അംബേദ്കർ  സ്ക്വയറിൽ പുഷ്പാർച്ചന നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആചാരം മാറി വാശിയിലേക്ക് ആണ്  കാര്യങ്ങൾ മാറുന്നതെന്നും   അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ കാരണം  വിഷു കഴിഞ്ഞാലും ജനങ്ങൾ വിഷുക്കൈനീട്ടം ആവശ്യപ്പെടുന്ന അവസ്‌ഥയിലേക്ക് എത്തിച്ചവർക്ക് നന്ദി  പറയുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. പരിഹാസത്തോടെയുള്ള വാക്കുകൾ ആയിട്ട് ആണ് ഇത് കാണാൻ കഴിയുന്നത്. ചടങ്ങിൽ ഒപ്പം ഉണ്ടായിരുന്ന വി വി രാജേഷ്‍, സുരേഷ് ഗോപി കൈനീട്ടം നൽകുമ്പോൾ കാൽ പാദങ്ങളിൽ തൊട്ട് നമസ്കരിക്കുന്നത് ഒഴിവാക്കാൻ എടുത്തു പറയുന്നുണ്ടായിരുന്നു. 
ചടങ്ങിൽ മാക്ട പ്രതിനിധികൾ പങ്കെടുത്തു. മാക്ട ഫെഡറേഷൻ പ്രസിഡന്റ് അജ്മൽ ശ്രീകണ്ഠപ്പുരം, ഫിലിം കോസ്റ്റ്യൂം ഡിസൈനർ അസിസ് പാലക്കാട്, മാക്ട എക്സിക്യൂട്ടീവ് അംഗം അഡ്വ .ഗിരീഷ് ഗോപി  എന്നിവർ ചേർന്ന് സുരേഷ് ഗോപിയിൽ നിന്ന് മാക്ടയിലെ300 അംഗങ്ങൾക്ക് ഉള്ള കൈനീട്ടം സ്വീകരിച്ചു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.