ഇടുക്കി: ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാത്ത പോലീസുകാർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പിയോട് ഇടുക്കി ജില്ലാ പോലിസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ആസാദ് എം, അജീഷ് കെ.ആര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസങ്ങൾക്ക് മുൻപ് പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരായ കാഞ്ചിയാര്‍ സ്വദേശി ജൂബിന്‍, ഇരട്ടയാര്‍ സ്വദേശി അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്ത് എത്തിയ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോയി. വിവരം അറിഞ്ഞതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് ഇടുക്കി ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.


ALSO READ: മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യ സംഘം; റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം


പോലീസ് ജീപ്പിലുണ്ടായിരുന്ന ആസാദിനും അജീഷിനും വീഴ്ച പറ്റിയതായാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്. അപകടത്തില്‍ അഖിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ രാജഗിരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂബിന്‍ അപകട നില തരണം ചെയ്തു. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.