Munnar Land Acquisition: മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യ സംഘം; റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Revenue Department: ചിന്നക്കനാൽ സിങ്കുകണ്ടത്ത് 12 പേരുടെ കൈവശമുള്ള ഭൂമിയാണ് ഒഴിപ്പിക്കുന്നത്. റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാർ പ്രതിഷേധിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 11:04 AM IST
  • ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ സംഘത്തിന് ഗതാഗത തടസം സൃഷ്ടിച്ച് നാട്ടുകാർ റോഡിൽ മരം മുറിച്ചിട്ടു
  • പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് അകമ്പടിയിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്
Munnar Land Acquisition: മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യ സംഘം; റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യ സംഘം. ചിന്നക്കനാൽ സിങ്കുകണ്ടത്ത് 12 പേരുടെ കൈവശമുള്ള ഭൂമിയാണ് ഒഴിപ്പിക്കുന്നത്. റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാർ പ്രതിഷേധിച്ചു.

മുൻപ് നോട്ടീസ് നൽകിയ 12 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ബോർഡ് സ്ഥാപിക്കുന്ന നടപടികളാണ് ദൗത്യ സംഘം ആരംഭിച്ചത്. നിലവിൽ ഈ കുടുംബങ്ങൾ സിങ്കുകണ്ടത്ത് റിലേ സമരം നടത്തി വരികയായിരുന്നു.

ALSO READ: മൂന്നാർ ദൗത്യത്തിനെതിരെ ഭൂ സംരക്ഷണ സേന; ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തിവെക്കണമെന്ന് ആവശ്യം

ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ സംഘത്തിന് ഗതാഗത തടസം സൃഷ്ടിച്ച് നാട്ടുകാർ റോഡിൽ മരം മുറിച്ചിട്ടു. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് അകമ്പടിയിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലാണ് നടപടികൾ. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ കർഷകരെ കുടിയിറക്കാനുള്ള നീക്കമാണ് മൂന്നാറിൽ നടക്കുന്നതെന്നാണ് വ്യാപക ആക്ഷേപം ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News