Gold Smuggling Case: ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.
കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.
തനിക്ക് ജാമ്യം നിഷേധിച്ച എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സ്വപ്ന (Swapna Suresh) ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: Air India Sats Case: സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്വപ്ന (Swapna Suresh) ജാമ്യാപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. ഈ കേസിൽ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് ആദ്യം അറസ്റ്റിലാകുകയും ശേഷം സരിത്തിന്റെ മൊഴിയിലൂടെ അന്വേഷണം സ്വപ്നയുടെയും സന്ദീപിന്റെയും അടുത്തെത്തി.
Also Read: Swapna Suresh നെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്
ശേഷം നടത്തിയ അന്വേഷണത്തിൽ സ്വപനയുടെ പങ്ക് വ്യക്തമാകുകയും അന്വേഷണം എൻഐഎ, ഇഡി എന്നിവരിലേക്ക് വ്യാപിക്കുകയും ചെയ്തു. എന്തിനേറെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വരെയെത്തി അന്വേഷണം.
ഇതിനിടെ ജൂലൈ 12 ന് സംസ്ഥാനത്തു നിന്നും കടന്ന സ്വപ്ന സുരേഷിനെയും (Swapna Suresh) സന്ദീപ് നായര്‍രേയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കേസിന്റെ അന്വേഷണം ആരംഭിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞെങ്കിലും അന്വേഷണം ഒരിടത്തും എത്താതെ നിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...