സ്വര്‍ണക്കടത്ത് കേസി(Gold Smuggling Case)ല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവം മുൻ കേന്ദ്രമന്ത്രിയുമായ  പിസി തോമസ് (PC Thomas).


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ മാന്യന്മാരായി ഇരിക്കുകയും, വലിയ കമ്പനികളുമായി ബന്ധം സ്ഥാപിക്കുകയും, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുടെ ഓഫീസിൽ ജോലി ചെയ്യുകയും, കമ്പനികൾക്ക് വഴിവിട്ട സഹായം ചെയ്തു കൊടുക്കുകയും, ചെയ്യുന്ന പലരും അവരൊക്കെ ഉപയോഗിക്കുന്ന 'മാസ്ക്കിന്" പകരം 'സ്വപ്ന' ഇടുന്ന പോലുള്ള  കുപ്പായം ധരിച്ചാൽ നന്നായിരിക്കും എന്നു തോന്നുന്നു. -അദ്ദേഹം പറഞ്ഞു.  


സ്വർണ്ണക്കടത്ത് കേസ്: ഫൈസലിന്റെ വീട്ടിൽ NIA അറസ്റ്റ് വാറണ്ട് പതിപ്പിച്ചു


മുഖത്തിനൊപ്പം ശരീരവും മറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അവരുടെ ജാള്യതയ്ക്കൊപ്പം മലയാളികളുടെ നാണക്കേട് മാറ്റാൻ കൂടി അത് പ്രയോജനപ്പെടുമെന്നും പിസി തോമസ്‌ പറഞ്ഞു.  


മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)നും ഇതു നല്ല ചേർച്ച ആയിരിക്കുമോ എന്നുള്ളതാണ് മലയാളികളുടെ ഭയം. അദ്ദേഹത്തിൻറെ ഓഫീസ്  കള്ളക്കടത്ത് സങ്കേതം ആയി മാറുന്നു എന്നു പറയുമ്പോൾ 'സ്വപ്നയുടെ കുപ്പായം' ഏറെ പ്രസക്തമാവുകയാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


മുഖ്യമന്ത്രിയുടെ രാജി: ബിജെപിയുടെ ഓൺലൈൻ ക്യാമ്പയിനിൽ തരംഗമായി #ResignKeralaCM


മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഉപദേശിക്കാൻ പോകുന്ന  സിപിഎം  അതിനു മുമ്പ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒന്ന് വിളിച്ചു  വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നത് നന്നായിരിക്കും.  -തോമസ് പറഞ്ഞു. യു.എ.ഇ. അറ്റാഷെയുമായി പലപ്രാവശ്യം ബന്ധപ്പെട്ട ഒരു മന്ത്രിക്ക് അവിടെനിന്ന് ഇഷ്ടംപോലെ ഭക്ഷ്യ കിറ്റുകൾ കിട്ടി  എന്നു പറയുന്നു .


അത് സ്വന്തം മണ്ഡലത്തിൽ ഉള്ളവർക്ക് മാത്രം കൊടുത്തത്  മന്ത്രി എന്ന നിലയിൽ കിട്ടിയ കിറ്റുകൾ അല്ലാത്തതു കൊണ്ടാവാം. പക്ഷേ കേന്ദ്ര ഗവൺമെൻറിൻറെ അനുമതിയില്ലാതെ അതൊന്നും വാങ്ങാൻ പാടില്ല എന്ന്  മന്ത്രിക്ക്  അറിയാൻ പാടില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി എങ്കിലും പറഞ്ഞു കൊടുക്കണമായിരുന്നു. തോമസ് പറഞ്ഞു.


അറ്റാഷെയുടെ ഗൺമാൻ നിയമനം; സർക്കാരിന്റെ സ്ഥാപിത താല്പര്യമെന്ന് കെ. സുരേന്ദ്രൻ


യുഎഇ സർക്കാർ  വെള്ളപ്പൊക്കം സംബന്ധിച്ച് "കോടികൾ" തരാമെന്ന് പറഞ്ഞപ്പോൾ കേന്ദ്രത്തെ സമീപിച്ച  മുഖ്യമന്ത്രിക്ക്  അങ്ങനെ വാങ്ങാൻ പാടില്ല എന്ന് നന്നായി അറിയാമല്ലോ. തോമസ് പറഞ്ഞു. മന്ത്രി ജലീലിന് പറ്റിയത് 'പ്രോട്ടോകോൾ ലംഘനം' മാത്രമല്ല , അന്തർദേശീയ നിയമങ്ങൾ സംബന്ധിച്ചുള്ള  പിഴവ് കൂടിയാണ്. പക്ഷേ സ്വപ്ന ഇടപെട്ടാൽ പിന്നെ എല്ലാവരും എല്ലാം മറക്കും -തോമസ് പറഞ്ഞു.