തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ എൻഐഎ അറസ്റ്റ് വാറണ്ട് ഒട്ടിച്ചു. എൻഐഎ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി അറസ്റ്റ് വാറണ്ട് പതിപ്പിച്ചത്.
Also read: യുഎഇ കോണ്‍സുലേറ്റുമായി 'വഴിവിട്ട ബന്ധം' ഡിജിപി യുടെ ഇടപെടല്‍ പരിശോധിക്കാന്‍ കേന്ദ്രം!
കേരളത്തിലേക്ക് ഫൈസലിനെ എത്തിക്കാനുള്ള ആദ്യ പടിയാണ് ഇതെന്നാണ് സൂചന. ഈ വാറണ്ട് ഇന്റർപൊളിനും കൈമാറും. ഇയാൾ ഇപ്പോൾ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ദിവസങ്ങൾക്ക് മുൻപ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫൈസലിന്റെ വീട്ടിൽ പരിശോധനാ നടത്തുകയും ചില നിർണായക രേഖകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Also read: viral video: 299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ..!
തൃശൂരിലുള്ള ഫൈസലിന്റെ വീട്ടിൽ ആരും തമാസമില്ല. അതുകൊണ്ടുതന്നെ വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് വീട്ടിൽ പരിശോധനാ നടത്തിയത്. വീടിനടുത്തുള്ള ഫൈസലിന്റെ ബന്ധുവിന്റെ കയ്യിൽ നിന്നുമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി താക്കോൽ വാങ്ങിയത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രണ്ടു വർഷം മുൻപാണ് ഫൈസൽ അവസാനമായി ഈ വീട്ടിൽ എത്തിയത് എന്നാണ്.