സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു; Swapna Suresh ന്റെ ഗുരുതര മൊഴി പുറത്ത്
സ്വപ്നയുടെ മൊഴിയിൽ സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ്.
കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. സ്വപ്നയുടെ മൊഴിയിൽ സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ മൊഴിയുടെ രണ്ടാം റിപ്പോർട്ടിലാണ് സ്വപ്ന (Swapna Suresh) സ്പീക്കർക്കെതിരെ ഉന്നയിച്ച ഈ ഗുരുതര ആരോപണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
Also Read: സ്വപ്നയെ 'സംരക്ഷിച്ച' ക്രൈം ബ്രാഞ്ച്; തെളിവുകള്‍ പുറത്ത്!!
തന്റെ ചാക്കയിലെ ഫ്ളാറ്റ് ഒളി സാങ്കേതികമാണെന്ന് സ്പീക്കർ പറഞ്ഞിരുന്നുവെന്നും പലതവണ തന്നെ അങ്ങോട്ട് വിളിച്ചിരുന്നുവെന്നും എന്നാൽ താൻ തനിച്ച് പോയില്ലയെന്നും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല സ്പീക്കറുടെ വ്യക്തി താൽപര്യത്തിന് കീഴ്പ്പെടാത്തതിനാൽ തന്നെ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കിയെന്നും സ്വപ്ന സുരേഷ് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ലൈഫ് മിഷൻ പ്രതി പട്ടികയിൽ സ്വപ്നയും, എം ശിവശങ്കർ അഞ്ചാം പ്രതി
കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ സ്വപ്ന സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരിൽ എടുത്തിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
ഇത് മാത്രമല്ല യുഎഇ കോൺസുലേറ്റിൽ നിന്നും താൻ രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ സമയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറും ടീമും ഉണ്ടായിരുന്നുവെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...